Asianet News MalayalamAsianet News Malayalam

മക്കൾ കയ്യൊഴിഞ്ഞ പാലക്കാട്ടെ മുരുകയുടെ ദുരിതജീവിതം അവസാനിക്കുന്നു; സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

മകളും മരുമകനും ഉപേക്ഷിച്ചതോടെയാണ് വടകരപ്പതിയിലെ കക്കൂസ് മുറിയിൽ രോഗിയായ മുരുക പാർപ്പ് തുടങ്ങിയത്. അപകടത്തിൽ കാലിനുണ്ടായ പരിക്കിനെ തുടർന്ന് വEക്കറിൻ്റെ സഹായത്തോടെയായിരുന്നു നടപ്പ്

muruka shifted to panchayath care centre after asianet news report
Author
Palakkad, First Published Jun 17, 2021, 1:22 PM IST

പാലക്കാട്:  മകളും മരുമകനും ഉപേക്ഷിച്ചതിനെത്തുടർന്ന് കക്കൂസ് മുറിയിൽ  ദുരിത ജീവിതം നയിച്ച അമ്മയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തുണയായി. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഇടപെടലിൽ പഞ്ചായത്തിൻ്റെ കേന്ദ്രത്തിലേക്ക് മുരുക എന്ന അമ്മയെ മാറ്റി. ചികിത്സ ഉറപ്പാക്കുമെന്നും വീട് വച്ച് നൽകുമെന്നും പഞ്ചായത്ത് അറിയിച്ചു.

 

മകളും മരുമകനും ഉപേക്ഷിച്ചതോടെയാണ് വടകരപ്പതിയിലെ കക്കൂസ് മുറിയിൽ രോഗിയായ മുരുക പാർപ്പ് തുടങ്ങിയത്. അപകടത്തിൽ കാലിനുണ്ടായ പരിക്കിനെ തുടർന്ന് വEക്കറിൻ്റെ സഹായത്തോടെയായിരുന്നു നടപ്പ്. അയൽവാസികളാണ് മരുന്നും ഭക്ഷണവും എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലൂടെ വാർത്ത പുറത്തെത്തിയതിന് പിന്നാലെ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ ഇടപെടലുണ്ടായി.

വൈകാതെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും വീട്ടിലെത്തി. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകുമെന്ന് മുരുകയെ അറിയിച്ചു. പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. തുടർ ചികിത്സ ഉറപ്പാക്കുമെന്ന് സന്നദ്ധ പ്രവർത്തകരും ഉറപ്പ് നൽകി. 

Follow Us:
Download App:
  • android
  • ios