Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; വിധിക്കെതിരെ അപ്പീല്‍ നല്‍കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് മുസ്ലീം സംഘടനാ നേതാക്കള്‍

സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവ് ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റദ്ദാക്കിയത്

Muslim leaders sent letter to chief minister demanding appeal on minority scholarship
Author
Trivandrum, First Published May 31, 2021, 6:37 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് മുസ്ലീം സംഘടനാ നേതാക്കള്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നാണ് ആവശ്യം. സമുദായത്തിന് ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങള്‍ ലഭിക്കണം. വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും കത്തിലുണ്ട്. 

മദ്രസ അധ്യാപകർക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സർക്കാർ വിതരണം ചെയ്യുന്നെന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക. വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവ് ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു കണ്ടെത്തല്‍. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ  അനുപാതം പുനർനിശ്ചിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios