Asianet News MalayalamAsianet News Malayalam

വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന്റെ വർഗീയ അജണ്ടയെന്ന് മുസ്ലിം ലീഗ്

വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന്റെ വർഗീയ അജണ്ടയെയാണ് സൂചിപ്പിക്കുന്നതെന്നും സിപിഎമ്മിന്റെ നയമാറ്റമാണിതെന്നും ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട്

muslim league response on a vijayaraghavan minority controversy
Author
MALAPPURAM, First Published Feb 18, 2021, 10:47 AM IST

മലപ്പുറം: ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ്. വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന്റെ വർഗീയ അജണ്ടയെയാണ് സൂചിപ്പിക്കുന്നതെന്നും സിപിഎമ്മിന്റെ നയമാറ്റമാണിതെന്നും ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

'ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് വിജയരാഘവന്‍

കഴിഞ്ഞ ദിവസം മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവേയായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്നും ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിർക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

എന്നാൽ തന്റെ പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന്‍ പറഞ്ഞു. 

 

 

Follow Us:
Download App:
  • android
  • ios