പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ മുസ്ലിം ലീഗ് ഫണ്ട് ശേഖരിക്കുന്നത്. ക്യാമ്പയിന്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട്  സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: മുസ്ലിം ലീഗ് ഡിജിറ്റല്‍ ഫണ്ട് ശേഖരണം മലപ്പുറം പാണക്കാട് തുടങ്ങി. എന്‍റെ പാര്‍ട്ടിക്ക് എന്റെ ഹദിയ എന്നപേരിലുള്ള ഫണ്ട് ശേഖരണം ഈ മാസം 30 വരെ നീണ്ടു നില്‍ക്കും. പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ മുസ്ലിം ലീഗ് ഫണ്ട് ശേഖരിക്കുന്നത്. ക്യാമ്പയിന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉള്‍പ്പടെ നേതാക്കള്‍ പങ്കെടുത്തു. 

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം, തമിഴ്നാട്ടിലേക്ക് കടന്ന മുഖ്യപ്രതി പിടിയിൽ 

മലപ്പുറം മഞ്ചേരിയിൽ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Murder Case) മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൽ മജീദ് എന്നിവർ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുൾ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണുണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് എറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ് കൗൺസിലറായിരുന്നു.