സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളും എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. കേരളത്തിന്‍റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീവയാണ് ലക്ഷ്യം
കാസര്‍കോട്; മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമ യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും.കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ചക്ക് ശേഷമാണ് പ്രവർത്തക കൺവൻഷൻ. സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളുമാണ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങൾ. അതാത് ജില്ലകളിലെ ക്ഷണിക്കപ്പെട്ട മത, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിക്കും.ഈ മാസം 23 ന് കോഴിക്കോട് സമാപിക്കും
വ്യാജ വീഡിയോ കേസ്; 'പ്രതി ലീഗുകാരനെന്ന് തെളിയിക്ക്', വെല്ലുവിളിക്കുന്നെന്ന് പിഎംഎ സലാം
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ (Joe Joseph) വ്യാജ വീഡിയോ കേസില്‍ പിടിയിലായ പ്രതി ലീഗുകാരനെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിതെന്നും സലാം പറഞ്ഞു. പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് വിശദീകരിച്ച് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞത്.
കേസില്‍ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. തൃക്കാക്കര പോളിംഗ് ദിവസം വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട അറസ്റ്റുണ്ടായതും പ്രതിക്ക് യുഡിഎഫ് ബന്ധമെന്ന ആരോപണവും പൊലീസും സിപിഎമ്മും ചേർന്നുള്ള നാടകമെന്ന് വിഡി സതീശൻ ആരോപിച്ചു.
വ്യാജ വീഡിയോ കേസ്; പ്രതി ലീഗുകാരനാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ (Joe Joseph)വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ലത്തീഫിന്‍റെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച പോര് മുറുകുന്നു.മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. അബ്ദുൽ ലത്തീഫ് മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ലത്തീഫിൻ്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് ആർജ്ജവം ഉണ്ടോ?അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാവണമെന്നും ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
Also read ;ജോ ജോസഫിന്‍റെ വ്യാജ വീഡിയോ: യുഡിഎഫ് നേതൃത്വം ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിലില്ല
