Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ കരുതലോടെ പ്രതികരിച്ച് മുസ്ലിം സംഘടനകൾ

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയിൽ  കരുതലോടെ പ്രതികരിച്ച് മുസ്ലിം സംഘടനകൾ. മുഖ്യമന്ത്രി സാമൂഹികനീതി നടപ്പാക്കുമെന്ന് കരുതുന്നതായി ഇകെ സുന്നി മുഖപത്രം. തൽക്കാലം പ്രതികരണത്തിനില്ലെന്ന് മുജാഹിദ് ജമാഅത്തെ ഇസ്ലാമി നേതൃത്വവും വ്യക്തമാക്കി.
 

Muslim organizations have reacted cautiously to the Chief Ministers takeover of the Minority Department
Author
Kerala, First Published May 22, 2021, 8:00 AM IST

തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയിൽ  കരുതലോടെ പ്രതികരിച്ച് മുസ്ലിം സംഘടനകൾ. മുഖ്യമന്ത്രി സാമൂഹികനീതി നടപ്പാക്കുമെന്ന് കരുതുന്നതായി ഇകെ സുന്നി മുഖപത്രം. തൽക്കാലം പ്രതികരണത്തിനില്ലെന്ന് മുജാഹിദ് ജമാഅത്തെ ഇസ്ലാമി നേതൃത്വവും വ്യക്തമാക്കി.

അതേസമയം, വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും നല്ല കാലമായിരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. പികെ. കുഞ്ഞാലിക്കുട്ടി അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും  വകുപ്പ് വിവാദം മാധ്യമ സൃഷ്ടിയാണെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു.

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടർക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുസ്ലീം ലീഗടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീം ലീ​ഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും പിണറായി പരിഹസിച്ചു. മുസ്ലീം ജനവിഭാ​​ഗത്തിന് എന്നിലും ഈ സ‍ർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നതിനെ എല്ലാവരും സ്വാ​ഗതം ചെയ്തതായാണ് പൊതുവിൽ കണ്ടത്. 

മുസ്ലീം ലീ​ഗല്ല വകുപ്പ് തീരുമാനിക്കുന്നത്. മുസ്ലീം ജനവിഭാ​ഗം ന്യൂനപക്ഷമാണ്. ആ മുസ്ലീം ജനവിഭാ​​ഗത്തിന് എന്നിലും ഈ സ‍ർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. മുസ്ലീംലീ​ഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം അതൊക്കെ അവരുടെ പേരിലേ ഉള്ളൂ.സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല. ഇതു പൊതുവിലുള്ള ഒരു ആലോചനയുടെ ഭാ​ഗമായിട്ട് എടുത്ത തീരുമാനമാണ്. നേരത്തെ കെ ടി ജലീൽനല്ല നിലയിലായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത്. 

ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യുന്നതാണ് എന്ന ചിന്തയിലാണ് മുഖ്യമന്ത്രി തന്നെ ആ വകുപ്പ് ഏറ്റെടുക്കാം എന്ന് തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.

എന്നാൽ ഇതിന് പിന്നാലെ പിണറായിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്ന നടപടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മന്ത്രിക്ക് നൽകിയ വകുപ്പ് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. ഇത് ഒരു സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല. കൊടുത്തിട്ട് തിരിച്ചെടുക്കുന്നതാണ് അപമാനിക്കലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios