Asianet News MalayalamAsianet News Malayalam

'അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയല്ല'; ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ സമരവുമായി മുസ്ലിം സംഘടനകൾ

സ്കോളർഷിപ്പ് വിഷയത്തിന്‍റെ കൂടി പശ്ചാത്തലത്തിൽ സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമസ്ത, കെഎൻഎം ഉൾപ്പടെ 16 മുസ്ലീം സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. 

muslim organizations protest against minority scholarship order
Author
Trivandrum, First Published Aug 3, 2021, 1:42 PM IST

തിരുവനന്തപുരം: അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഭാഗീയതയെന്ന് മുദ്രകുത്തി എതിർപ്പുകളെ നിശബ്ദമാക്കുന്നതിനെ മറികടക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ വിവിധ മുസ്ലിംസംഘനകൾ നടത്തിയ ധർണയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

സ്കോളർഷിപ്പ് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമസ്ത, കെഎൻഎം ഉൾപ്പടെ 16 മുസ്ലീം സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. സ്കോളർഷിപ്പിൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നും മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നു. സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios