Asianet News MalayalamAsianet News Malayalam

മുട്ടിൽ മരംമുറിക്കേസ് ; അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികൾ ; ജാമ്യഹർജി ഹൈക്കോടതി പിന്നീട് പരി​ഗണിക്കും

2020 നവംബർ ,ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയിൽ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ  ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം

muttil tree cut case ; defendants said they would cooperate with the investigation
Author
Kochi, First Published Aug 27, 2021, 1:28 PM IST

കൊച്ചി: മുട്ടിൽ മരംമുറിക്കേസ് പ്രതികളുടെ ജാമ്യഹർജി  ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ്  ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതു ജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്ന് പ്രതികൾ ജാമ്യ ഹർജിയിൽ പറയുന്നു. 

2020 നവംബർ ,ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയിൽ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ  ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.

പ്രതികളുടെ ജാമ്യഹർജി നേരത്തെ സുൽത്താൻ ബത്തേരി കോടതി തള്ളിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios