Asianet News MalayalamAsianet News Malayalam

'വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്,രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്ക്,കുഴല്‍നാടനോട് 7ചോദ്യങ്ങള്‍'

എല്ലാം സുതാര്യം ആണ്.മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ വീണയുടെ കമ്പനിയുടെ അവസ്ഥ ഇതാണോ?കമ്പനി തന്നെ പൂട്ടിപ്പോയില്ലേയെന്ന് എംവിഗോവിന്ദന്‍

MVGovindan defends Veena vijayan,says she paid all tax
Author
First Published Aug 25, 2023, 4:03 PM IST

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍റെ വെല്ലുവിളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്. വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്.രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്കാണ്.എല്ലാം സുതാര്യം ആണ്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ വീണയുടെ കമ്പനിയുടെ അവസ്ഥ ഇതാണോ?കമ്പനി തന്നെ പൂട്ടിപ്പോയില്ലേയെന്നും അദ്ദേഹം ചോദിച്ചു.കുഴൽനാടൻ മറുപടി പറയേണ്ട കാര്യങ്ങൾ പലതുണ്ട്.ഏഴ് കാര്യങ്ങലില്‍ മാത്യു വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1.ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ വന്‍തോതിലുള്ള നികുതി വെട്ടിപ്പ്

2.ഭൂ നിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തി

3.വ്യാവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയിട്ട് അത് സ്വകാര്യ ഗസ്റ്റ് ഹൗസാണെന്ന് കള്ളം പറഞ്ഞു

4.നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് നികത്തി

5.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു

6.അഭിഭാഷക വൃത്തിയോടൊപ്പം ബിസിനസ്സ് നടത്തി

7.വിദേശ നിക്ഷേപത്തില്‍ ഫെമ നിയമലംഘനം ഉണ്ടോയെന്ന് വ്യക്തമാക്കണം

also read...

വീണ IGST അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയും, മറിച്ചാണെങ്കിൽ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോ?

'കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വച്ച് എന്തും വിളിച്ചു പറയുന്നു, തെറ്റുമ്പോൾ വീണിടത്ത് കിടന്നുരുളും'

Latest Videos
Follow Us:
Download App:
  • android
  • ios