Asianet News MalayalamAsianet News Malayalam

നാല് സീറ്റിലും മത്സരിക്കുമെന്ന് എൻസിപി; മത്സരിക്കുന്നത് പാലായിൽ തന്നെയെന്ന് ആവർത്തിച്ച് മാണി സി കാപ്പൻ

എഐസിസി വക്താവ് താരിഖ് അൻവറുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. എൻ.സി.പിയുമായി ബന്ധപ്പെടുത്തി വരുന്ന ഒരു വാർത്തകൾക്കും അടിസ്ഥാനമില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. പാലാ തിരുമാനം ഉഭയകക്ഷി ചർച്ചയിലൂടെയേ തീരുമാനം ആകു എന്ന് ടി പി പീതാംബരൻ മാസ്റ്ററും പ്രതികരിച്ചു.

ncp reaction to media reports on pala seat controversy
Author
Thiruvananthapuram, First Published Feb 7, 2021, 9:40 AM IST

തിരുവനന്തപുരം: പാലായിൽ തന്നെ മത്സരിക്കുമെന്നാവർത്തിച്ച് മാണി സി കാപ്പൻ. പ്രഫുൽ പട്ടേൽ കേരളത്തിൽ വന്ന്  ചർച്ച നടത്തിയതിന് ശേഷം തീരുമാനം പാലായുടെ കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. പാലാ വിട്ടുകൊടുക്കാൻ ശരദ് പവാർ പറയില്ല. പാലാ തനിക്ക് ചങ്കാണ്.  എഐസിസി വക്താവ് താരിഖ് അൻവറുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. എൻ.സി.പിയുമായി ബന്ധപ്പെടുത്തി വരുന്ന ഒരു വാർത്തകൾക്കും അടിസ്ഥാനമില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. പാലാ തിരുമാനം ഉഭയകക്ഷി ചർച്ചയിലൂടെയേ തീരുമാനം ആകു എന്ന് ടി പി പീതാംബരൻ മാസ്റ്ററും പ്രതികരിച്ചു.

മാണി.സി.കാപ്പൻ  യു.ഡി.എഫിലേക്ക് പോകും എന്ന് കരുതുന്നില്ല എന്നാണ് പീതാംബരൻ മാസ്റ്റർ ഇന്ന് പറഞ്ഞത്. പാലാ സീറ്റ് തരില്ല എന്ന് തങ്ങളോട് ആരും പറഞ്ഞിട്ടില്ല. ഇടത് മുന്നണിയിൽ തന്നെ ഉറച്ചു നിൽക്കുമെന്ന നിലപാടാണ് പാർട്ടിയുടേത്. നാല് സീറ്റിലും മത്സരിക്കും. ജയിച്ചാൽ ജയിച്ച സീറ്റ് വിട്ടു കൊടുക്കുന്ന കീഴ്‌വഴക്കം ഇല്ല. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. ചർച്ചാ തീയതി അറിയിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രഫുൽ പാട്ടേലിനെ മുഖ്യമന്ത്രി കാണില്ലെന്ന് പറഞ്ഞിട്ടില്ല എന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

എൽഡിഎഫിൽ പ്രശ്നമുണ്ടെന്ന് ബോധപൂർവ്വം വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിന്റെ ഭാ​ഗമാണ് കുപ്രചാരണങ്ങളെന്നുമാണ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. എൻ.സി.പിയ്ക്ക് സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു.  പക്ഷേ എന്ന് കാണുമെന്ന് നിശ്ചയിച്ചിട്ടില്ല. എൻസിപി  സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. 

പാലാ സീറ്റിനെ ചൊല്ലി എൽഡിഫിലും എൻസിപിയിലുമുയർന്ന പ്രശ്നങ്ങളിൽ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേരളത്തിലെത്തുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ട് തവണ അനുമതി നിഷേധിച്ചതായി ആയിരുന്നു റിപ്പോർട്ട്. 
 

Follow Us:
Download App:
  • android
  • ios