കൊച്ചി: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എൻഡിഎ യോഗം ഇന്ന് കൊച്ചിയിൽ ചേരും. വൈകുന്നേരം ആറ് മണിക്കാണ് യോഗം ചേരുക. സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പാലായിൽ വോട്ടെടുപ്പിന് പിന്നാലെ സ്ഥാനാർഥിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും.