കൊച്ചി: നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറഫിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡി.ആർ.ഐ യോട് കോടതി ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പോൾ ജോസ്  എയർപോർട്ട് ഗ്രൗണ്ട്  ഹാൻഡിലിംഗ് ജീവനക്കാരനായതിനാൽ അയാൾക്കെതിരെയുള്ള കുറ്റം നിസാരമായി കണക്കാക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു .ഡി.ആർ.ഐയുടെ കേസന്വേഷണ രീതി കാര്യക്ഷമമല്ലെന്നും കോടതി വാക്കാൽ വിമര്‍ശിച്ചു.

.