ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജൂഡീഷ്യൽ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പ് ആണ് നെടുങ്കണ്ടത് എത്തി തെളിവെടുപ്പ് നടത്തുക.

രാവിലെ പതിനൊന്ന് മണിക്കെത്തുന്ന കമ്മീഷൻ ആദ്യം സ്റ്റേഷനിൽ പരിശോധന നടത്തും. പിന്നീട് രാജ്കുമാറിനെ ദേഹപരിശോധനക്കായി കൊണ്ടുപോയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി സന്ദർശിക്കും. പീരുമേട് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. രാജ് കുമാറിന്റെ കുടുംബത്തേയും കമ്മീഷൻ കാണും. അതേസമയം കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.