Asianet News MalayalamAsianet News Malayalam

ശബരിമല അന്നദാനത്തിന് അനുമതി വേണം; അഖില ഭാരത അയ്യപ്പ സേവാ സംഘം സുപ്രീംകോടതിയിൽ

2017 ൽ ഹൈക്കോടതി തന്നെ നൽകിയ അനുമതി റദ്ദാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ്. 

needs permission in Sabarimala annadanam Akhila Bharatha Ayyappa Seva Sangham in supreme court apn
Author
First Published Sep 14, 2023, 9:25 AM IST

ദില്ലി : ശബരിമല അന്നദാനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഖില ഭാരത അയ്യപ്പ സേവാ സംഘമാണ് ഹർജി സമർപ്പിച്ചത്. ശബരിമലയിൽ അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നൽകി അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനം നടത്താൻ നൽകിയ അനുമതി റദ്ദാക്കിയത്. 2017 ൽ ഹൈക്കോടതി തന്നെ നൽകിയ അനുമതി റദ്ദാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ്. 

ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജം എന്ന സംഘടന നേരത്തെ ഹൈക്കോടതിയ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജിയെ എതിർത്ത തീരുവിതാംകൂർ ദേവസ്വംബോർഡ് ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനം നിലനിൽക്കെ പുതിയ സംഘടനയ്ക് അനുമതി നൽകിയാൻ പാടില്ലെന്ന് അറിയിച്ചു. മാത്രമല്ല ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഭക്ഷ്യസുരക്ഷയടക്കം വെല്ലുവിളിയാകുമെന്നും അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനത്തിൽ പങ്കാളികളാകുന്നതാണ് ഉചിതമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഈ വാദം കണക്കിലെടുത്ത് ശബരിമല അയ്യപ്പ സേവ സമാജത്തിന് ഹർജി തള്ളിയ ഹൈക്കോടതി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നേരത്തെ നൽകിയ അനുമതിയും റദ്ദാക്കി.

പിണറായി ഭരണകാലത്ത് കേരളത്തിൽ 17 കസ്റ്റഡി മരണങ്ങൾ, 22 പൊലീസുകാർക്ക് സസ്പെൻഷൻ; മുഖ്യമന്ത്രി നിയമസഭയിൽ

എന്നാൽ ഈ നടപടി തെറ്റാണെന്നും വർഷങ്ങളായി ഭക്തരരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ്  അഖില ഭാരത അയ്യപ്പ സേവാ സംഘമെന്നും  ഹർജിക്കാർ വാദിക്കുന്നു. അന്നദാനം മഹാദാനം എന്ന് ലക്ഷ്യമാണ് സംഘടനയുടേതെന്നും വിവിധ സംസ്ഥാനങ്ങളിൽ അന്നദാനം നടത്തി വരാറുണ്ടെന്നും സംഘടന ഹർജിയിൽ പറയുന്നു. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനത്തെ തീരുവിതാംകൂർ ദേവസ്വംബോർഡ് തന്നെ പലകുറി അംഗീകരിച്ചിട്ടുള്ളതാണെന്നും ദേവസ്വം ബോർഡിന്റ ശബരിമലയിലെ നിരവധി പ്രവർത്തനങ്ങളിൽ അയ്യപ്പ സേവാ സംഘം പങ്കാളികളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ അനുമതി തിരികെ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. നാളെ ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹർജി പരിഗണിക്കും. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിനായി മുതിർന്ന അഭിഭാഷകൻ റിട്ട ജസ്റ്റിസ്. ചിദംബരേഷ് ഹാജരാകും. സുപ്രീംകോടതി അഭിഭാഷക ആനി മാത്യുവാണ് ഹർജി ഫയൽ ചെയ്തത്.

 

മരിച്ചവരെയും വിടാതെ ലോൺ ആപ്പുകൾ, നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോ ഇന്നും അയച്ചു, ഇപ്പോഴും ഭീഷണി

asianet news

Follow Us:
Download App:
  • android
  • ios