Asianet News MalayalamAsianet News Malayalam

എറണാകുളത്ത് അയൽവാസി മധ്യവയസ്കനെ വീട്ടിൽ കയറി കുത്തി; പ്രതിക്ക് മാനസിക പ്രശ്നങ്ങളെന്ന് പൊലീസ്

നെഞ്ചിൽ കുത്തേറ്റ സ്വാമിനാഥനെ  ഉടൻ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

neighbor stabbed man in ernakulam
Author
Ernakulam, First Published Jun 27, 2021, 8:28 PM IST

എറണാകുളം: കാലടിയ്ക്കടുത്ത് കാഞ്ഞൂരിൽ അയൽവാസി മധ്യവയസ്കനെ വീട്ടിൽ കയറി കുത്തി പരുക്കേൽപ്പിച്ചു. ഇന്ന് വൈകിട്ടോടെയണ് സംഭവം. പാറപ്പുറത്തെ സ്വാമിനാഥനാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ സ്വാമിനാഥനെ  ഉടൻ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ  സുരേഷ് ആണ് പ്രകോപനമില്ലാതെ വീട്ടിൽ കയറി അക്രമം നടത്തിയതെന്ന് സ്വാമിനാഥൻ  പറഞ്ഞു.  സുരേഷിന് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് വ്യക്തമാക്കി. കാലടി പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തു.

Follow Us:
Download App:
  • android
  • ios