Asianet News MalayalamAsianet News Malayalam

ഗവർണർ വിശദീകരണം തേടി; കാർഷിക നിയമ ഭേദഗതി തള്ളാൻ നിയമസഭ ചേരുന്നതിൽ അനിശ്ചിതത്വം

സഭ സമ്മേളനം നേരത്തെ ചേരാൻ ഉള്ള സാഹചര്യം വിശദീകരിക്കണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. അടിയന്തിര സാഹചര്യം ഉണ്ടെന്ന് സർക്കാർ മറുപടി നൽകി. 

New agriculture law niyamasabha special session uncertainty
Author
Thiruvananthapuram, First Published Dec 22, 2020, 1:21 PM IST

തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിൽ അനിശ്ചിതത്വം. പ്രത്യേക സമ്മേളനം ചേരുന്നതിൽ ഗവർണർ വിശദീകരണം തേടി. സഭ സമ്മേളനം നേരത്തെ ചേരാൻ ഉള്ള സാഹചര്യം വിശദീകരിക്കണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. അടിയന്തിര സാഹചര്യം ഉണ്ടെന്ന് സർക്കാർ മറുപടി നൽകി. ഗവർണ്ണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

ഗവർണർ അനുമതി ലഭിച്ചാൽ ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. കക്ഷി നേതാക്കൾ മാത്രമാണ് സംസാരിക്കുക. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനുമാണ് ആലോചന. രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന കര്‍ഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്‍റെ നിലപാട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്. 

കേരളത്തിൽ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്‍റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുക.

Follow Us:
Download App:
  • android
  • ios