കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ആന്തൂരിലെ പാർത്ഥ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി ലഭിക്കുന്നതിനായി സാജൻ പാറയിലിന്‍റെ കുടുംബം നഗരസഭയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. നഗരസഭ ചൂണ്ടിക്കാട്ടിയ അപാകങ്ങൾ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാൻ ആണ് സമർപ്പിച്ചത്. പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ  കൺവെൻഷൻ സെന്‍ററിൽ പരിശോധന നടത്തും. 

കണ്ടെത്തിയ ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അനുമതി നൽകാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. തുറസായ സ്ഥലത്ത് നിർമ്മിച്ച വാട്ടർ ടാങ്ക് പൊളിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നും കുടുംബം സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്.