പരിശീലനം ലഭിച്ചതോടെ ആത്മവിശ്വാസവും ധൈര്യവും കൂടിയെന്നാണ് സേനാംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്. 

തിരുവനന്തപുരം: അക്രമാസക്തമായ ജനകൂട്ടത്തെയും അപകട സാഹചര്യങ്ങളുമെല്ലാം കരുത്തോടെ നേരിടാൻ കേരള പൊലീസിന്‍റെ പെണ്‍പട തയ്യാറാകുകയാണ്. പ്രതിയോഗിയുടെ തല തല്ലിപൊളിക്കാതെ ശാസ്ത്രീയമായ രീതിയിൽ വികസിപ്പിച്ച പുതിയ ലാത്തിചാർജ്ജ് പരിശീലനത്തിലാണ് വനിതാ ബറ്റാലിയനിലെ സേനാംഗങ്ങള്‍. 

വനിതാ ബെറ്റാലിയനിലെ 40 പേര്‍ക്കാണ് ആദ്യ പരിശീലനം നല്‍കുന്നത്. പരിശീലനം ലഭിച്ചതോടെ ആത്മവിശ്വാസവും ധൈര്യവും കൂടിയെന്നാണ് സേനാംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്.