3:26 PM IST
ഭാര്യക്കും ഭർത്താവിനും സസ്പെൻഷൻ
നരിക്കുനി എരവന്നൂർ എ യു പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയിൽ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാർശ പ്രകാരമാണ് സ്കൂൾ മാനേജർ സുപ്രീനയെ സസ്പെൻഡ് ചെയ്തത്.
3:26 PM IST
സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകള്‍ ചേര്‍ക്കുന്നത് പരിഗണനയിൽ
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സുരേഷ് ഗോപിക്കെതിരായ കേസില്‍, പൊലീസ് നിയമോപദേശം തേടും. കേസിലെ സാക്ഷികളില്‍ നിന്ന് മൊഴിയെടുത്ത ശേഷം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. മൂന്ന് മണിക്കൂര്‍ നീണ്ട വിശദമായ മൊഴി എടുത്തിന് പിന്നാലെ സുരേഷ് ഗോപിക്കെതിരായ കേസില്‍ നിയമോപദേശം തേടാനാണ് പൊലീസ് നീക്കം. നിലവില്‍ 354 എ പ്രകാരമാണ് കേസ്. പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും.
9:48 AM IST
അടിയിൽ സസ്പെൻഷൻ
എരവന്നൂർ എ യു പി സ്കൂളിലെ അധ്യാപകരുടെ സംഘർഷത്തിൽ സ്കൂളിലെ അധ്യാപിക സുപ്രീനക്കും ഇവരുടെ ഭർത്താവ് പോലൂർ സ്കൂളിലെ അധ്യാപകനായ എംപി ഷാജിക്കും സസ്പെൻഷൻ. കൊടുവള്ളി എഇഒ ആണ് ഷാജിയെ സസ്പെന്റ് ചെയ്തത്. എഇഒയുടെ ശുപാർശ പ്രകാരമാണ് സ്കൂൾ മാനേജർ സുപ്രീനയെ സസ്പെന്റ് ചെയ്തത്. സുപ്രീനയുടെ ഭർത്താവ് എംപി ഷാജിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സസ്പെന്റ് ചെയ്തത്.
9:46 AM IST
ആദായ നികുതി റെയ്‌ഡ്
തമിഴ്നാട്ടിൽ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്. ചെന്നൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ഓഫീസുകളിലാണ് പരിശോധന. ടെക്സ്റ്റെയിൽസ് ഉടമകളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
9:45 AM IST
കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കും
മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവിൽ കേസ് എടുത്തിട്ടില്ല.
9:45 AM IST
വിജയശാന്തി ബിജെപി വിട്ടു
നടിയും തെലങ്കാനയിലെ രാഷ്ട്രീയ നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. ആക്ഷൻ ക്വീൻ എന്നറിയപ്പെട്ടിരുന്ന അഭിനേത്രിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വച്ച് അവർ വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് വിജയശാന്തി രാജിക്കത്ത് നൽകി. നിയമസഭയിലേക്ക് സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009-ൽ ടിആർഎസ്സിൽ നിന്ന് എംപിയായ വിജയശാന്തി 2014-ൽ കോൺഗ്രസിലെത്തിയിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്ന് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
9:37 AM IST
രാജസ്ഥാനിൽ പാളയത്തിൽ പട
വിമത ശല്യത്തിൽ വലഞ്ഞ് രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും. ബിജെപി കേന്ദ്ര നേതൃത്വം ഇറക്കിയ മന്ത്രി അർജുൻ റാംമേഘ് വാൾ, എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയാകുമാരി എന്നിവർ വിമത ഭീഷണിയിലാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് 40ലേറെ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വിമത ഭീഷണിയുണ്ട്. കോൺഗ്രസിന്റെ എട്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു.
7:29 AM IST
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച
എറണാകുളം കൂത്താട്ട്കുളത്ത് ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മഹാദേവ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഓട് പൊളിച്ച് ക്ഷേത്രത്തിനകത്ത് കയറിയാണ് ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ചത്. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
7:26 AM IST
ഷാജി അറസ്റ്റിൽ
കോഴിക്കോട് എരവന്നൂർ സ്കൂളിലെ സംഘർഷത്തിൽ പോലൂർ സ്കൂളിലെ അധ്യാപകൻ എംപി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ജോലി ചെയ്യുന്ന സ്കൂളിലെ സ്റ്റാഫ് യോഗത്തിലേക്ക് അതിക്രമിച്ച് കയറി മറ്റ് അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്.
7:25 AM IST
ഗുഹയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് മരുന്ന് എത്തിച്ചു
ഉത്തരാഖണ്ടിലെ ഗുഹയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് മരുന്ന് എത്തിച്ചതായി അധികൃതർ. തലവേദനയും തലചുറ്റലും ഉണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഡോക്ടറോട് തൊഴിലാളികൾ രാത്രി സംസാരിച്ചു. വ്യോമസേന വിമാനങ്ങളിൽ എത്തിച്ച യന്ത്രം ഘടിപ്പിക്കാനുള്ള നീക്കം അവസാനഘട്ടത്തിലാണ്. തായ്‌ലന്റിൽ ഫുട്ബോൾ ടീമിനെ ഗുഹയിൽ നിന്ന് രക്ഷിച്ചവരുമായി ദൗത്യസംഘം സംസാരിച്ചു.
3:26 PM IST:
നരിക്കുനി എരവന്നൂർ എ യു പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയിൽ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാർശ പ്രകാരമാണ് സ്കൂൾ മാനേജർ സുപ്രീനയെ സസ്പെൻഡ് ചെയ്തത്.
3:26 PM IST:
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സുരേഷ് ഗോപിക്കെതിരായ കേസില്‍, പൊലീസ് നിയമോപദേശം തേടും. കേസിലെ സാക്ഷികളില്‍ നിന്ന് മൊഴിയെടുത്ത ശേഷം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. മൂന്ന് മണിക്കൂര്‍ നീണ്ട വിശദമായ മൊഴി എടുത്തിന് പിന്നാലെ സുരേഷ് ഗോപിക്കെതിരായ കേസില്‍ നിയമോപദേശം തേടാനാണ് പൊലീസ് നീക്കം. നിലവില്‍ 354 എ പ്രകാരമാണ് കേസ്. പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും.
9:48 AM IST:
എരവന്നൂർ എ യു പി സ്കൂളിലെ അധ്യാപകരുടെ സംഘർഷത്തിൽ സ്കൂളിലെ അധ്യാപിക സുപ്രീനക്കും ഇവരുടെ ഭർത്താവ് പോലൂർ സ്കൂളിലെ അധ്യാപകനായ എംപി ഷാജിക്കും സസ്പെൻഷൻ. കൊടുവള്ളി എഇഒ ആണ് ഷാജിയെ സസ്പെന്റ് ചെയ്തത്. എഇഒയുടെ ശുപാർശ പ്രകാരമാണ് സ്കൂൾ മാനേജർ സുപ്രീനയെ സസ്പെന്റ് ചെയ്തത്. സുപ്രീനയുടെ ഭർത്താവ് എംപി ഷാജിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സസ്പെന്റ് ചെയ്തത്.
9:46 AM IST:
തമിഴ്നാട്ടിൽ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്. ചെന്നൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ഓഫീസുകളിലാണ് പരിശോധന. ടെക്സ്റ്റെയിൽസ് ഉടമകളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
9:45 AM IST:
മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവിൽ കേസ് എടുത്തിട്ടില്ല.
9:45 AM IST:
നടിയും തെലങ്കാനയിലെ രാഷ്ട്രീയ നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. ആക്ഷൻ ക്വീൻ എന്നറിയപ്പെട്ടിരുന്ന അഭിനേത്രിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വച്ച് അവർ വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് വിജയശാന്തി രാജിക്കത്ത് നൽകി. നിയമസഭയിലേക്ക് സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009-ൽ ടിആർഎസ്സിൽ നിന്ന് എംപിയായ വിജയശാന്തി 2014-ൽ കോൺഗ്രസിലെത്തിയിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്ന് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
9:37 AM IST:
വിമത ശല്യത്തിൽ വലഞ്ഞ് രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും. ബിജെപി കേന്ദ്ര നേതൃത്വം ഇറക്കിയ മന്ത്രി അർജുൻ റാംമേഘ് വാൾ, എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയാകുമാരി എന്നിവർ വിമത ഭീഷണിയിലാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് 40ലേറെ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വിമത ഭീഷണിയുണ്ട്. കോൺഗ്രസിന്റെ എട്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു.
7:29 AM IST:
എറണാകുളം കൂത്താട്ട്കുളത്ത് ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മഹാദേവ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഓട് പൊളിച്ച് ക്ഷേത്രത്തിനകത്ത് കയറിയാണ് ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ചത്. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
7:26 AM IST:
കോഴിക്കോട് എരവന്നൂർ സ്കൂളിലെ സംഘർഷത്തിൽ പോലൂർ സ്കൂളിലെ അധ്യാപകൻ എംപി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ജോലി ചെയ്യുന്ന സ്കൂളിലെ സ്റ്റാഫ് യോഗത്തിലേക്ക് അതിക്രമിച്ച് കയറി മറ്റ് അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്.
7:25 AM IST: