കോഴിക്കോട്: എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ല മുൻ  പ്രസിഡന്റ് എൻ പി ബാലകൃഷ്ണനെ ഫറോക്ക് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലത്തിന് സമീപം പുലർച്ചെ  ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി എം ഇ ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടാണ്. നിലവിൽ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡണ്ടാണ് എൻ പി ബാലകൃഷ്ണൻ .കോഴിക്കോട് കുണ്ടായിതോട് സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി.