തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീട്ടിൽ റെയ്‌ഡ് നടത്തുന്നു. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും റമീസിന്റെ പെരിന്തൽമണ്ണയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്.

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥർ നടത്തിയത്. അയൽവാസികളോട് വിവരം ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടിൽ എൻഐഎ നിരീക്ഷണം ഏർപ്പെടുത്തി.

റമീസിന്റെ പെരിന്തൽമണ്ണയിലെ വെട്ടത്തൂരിലെ വീട്ടിൽ കസ്റ്റംസാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എഎസ്‌പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയ്ക്ക് എത്തി.