കുട്ടിയുടെ അമ്മയുടെ സുഹൃത്തും എൻഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടൽ സംശസ്പദമെന്ന് പൊലീസ്.

തിരുവനന്തപുരം: വെഞ്ഞാറമൂട് യുഎപിഎ കേസ് എൻഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസിൽ ചേർക്കാൻ അമ്മയും സുഹൃത്തും ചേർന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എൻഐഎക്ക് കൈമാറാൻ ഡിജിപി സർക്കാരിന് ശുപാർശ നൽകും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എൻഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടൽ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഡാലോചന കേസിൽ മുന്നുവർഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോൾ ഐസിൽചേരാൻ അമ്മ നിർബന്ധിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെഞ്ഞാറമൂട് പൊലീസാണ് യുഎപിഎ പ്രകാരം കേസെടുത്തത്. നാട്ടിലേക്കയച്ച കുട്ടിയെ സ്വീകരിച്ചതും സംരക്ഷിച്ചതും അമ്മയുടെ നാട്ടിലെസുഹൃത്തായ എൻഐഎ കേസിലെ പ്രതിയായിരുന്നു. എൻഐഎ നിലവിൽ കേസന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.