Asianet News MalayalamAsianet News Malayalam

നിലക്കൽ-പമ്പ റൂട്ടിൽ കെഎസ്ആര്‍ടിസി വരുമാനം 10 കോടി കവിഞ്ഞു, ബസുകളുടെ എണ്ണം 189 ആയി,15 എ സി ബസുകൾ ഉടനെത്തും

ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വർധിച്ചതോടെയാണ് വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിച്ചത്. നേരത്തെ 171 ബസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

nilakkal pamba ksrtc collection crosses 10 crore
Author
First Published Dec 5, 2022, 5:02 PM IST

പത്തനംതിട്ട:കെ.എസ്.ആർ.ടി.സി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ് റൂട്ടിൽ ബസുകളുടെ എണ്ണം 189 ആയി വർധിപ്പിച്ചു. നേരത്തെ 171 ബസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വർധിച്ചതോടെയാണ് വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിച്ചത്. രണ്ട് ദിവസത്തിനകം 15 എ.സി ലോ ഫ്ലോർ ബസുകൾ കൂടി എത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും.

നിലവിലെ 189 ബസുകളിൽ 45 എണ്ണം എ.സി ലോ ഫ്ലോർ ബസുകളാണ്. ആകെ ബസുകളിൽ മൂന്നിൽ ഒരു ഭാഗം എ.സി എന്ന നയമാണ് അധികൃതർ പിന്തുടരുന്നത്. ഡിസംബർ 5 ന് മാത്രം 2,055 റൗണ്ട് സർവീസുകളാണ് ഇരു ഭാഗത്തേക്കുമായി കെ.എസ്.ആർ.ടി.സി നടത്തിയത്. മണ്ഡലകാലം തുടങ്ങിയശേഷം നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ നിന്ന് മാത്രം കെ.എസ്.ആർ.ടി.സി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. തിങ്കളാഴ്‌ച (ഡിസംബർ 5) വരെയുള്ള കണക്കാണിത്. നവംബർ 30 വരെയുള്ള കാലയളവിൽ ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേർ ശബരിമലയിൽ എത്തി. നിലയ്ക്കൽ-പമ്പ എ.സി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.

'പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം'; ഹൈക്കോടതി നിർദ്ദേശം

നിലക്കലിലും പമ്പയാലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് കൂടിയതോടെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. 

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശത്തിന് കെഎസ്ആർടിസി ബസുകളില്ല; ഹൈക്കോടതിയെ കത്തിലൂടെ അറിയിച്ച് തീർഥാടകൻ

Follow Us:
Download App:
  • android
  • ios