ഇന്ത്യയിൽ ലോകകപ്പ് കാണാനാവില്ലെന്ന ആരാധകരുടെ ആശങ്കകള്‍ക്കൊടുവിലായിരുന്നു സീ എന്‍റർടൈൻമെന്‍റ് സംപ്രഷണവകാശം സ്വന്തമാക്കിയത്.
മുംബൈ: ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് മെക്സിക്കോയില്‍ ഇന്ന് കിക്കോഫ് ആവാനിരിക്കെ സംപ്രേഷണവകാശം സ്വന്തമാക്കിയ സീ എന്‍റർടൈൻമെന്‍റ് സീ5 സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ അവസാന നിമിഷം വരുത്തിയ മാറ്റം ആരാധകര്‍ക്ക് ഇരുട്ടടിയായി. നേരത്തെ പ്രഖ്യാപിച്ച 3 മാസത്തേക്കുള്ള 799 രൂപയുടെ ലോകകപ്പ് സബ്‌സ്ക്രിപ്ഷൻ പ്ലാനിൽ(പരസ്യങ്ങളോടെ) 3 ഡിവൈസുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ കിക്കോഫ് ദിവസം വരുത്തിയ മാറ്റം അനുസരിച്ച് ഒരു ഡിവൈസില്‍ മാത്രമെ ഇനി കാണാനാവു. 1699 രൂപയുടെ ഒരു വര്‍ഷത്തെ പ്രീമിയം സബ്‌സക്രിപ്ഷൻ പാക്കേജില്‍(പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളില്‍ കാണാൻ കഴിയുമായിരുന്നെങ്കില്‍ ഇപ്പോഴത് 2 ഡിവൈസുകളിലായി വെട്ടിചുരുക്കി. ഇതോടെ ലോകകപ്പ് മത്സരങ്ങള്‍ കാണാൻ വലിയ തുക ആരാധകര്‍ മുടക്കേണ്ടിവരും.
ഇന്ത്യയിൽ ലോകകപ്പ് കാണാനാവില്ലെന്ന ആരാധകരുടെ ആശങ്കകള്‍ക്കൊടുവിലായിരുന്നു സീ എന്‍റർടൈൻമെന്‍റ് സംപ്രഷണവകാശം സ്വന്തമാക്കിയത്. ടെലിവിഷൻ, ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് വലിയ ചുവടുവെപ്പ് ലക്ഷ്യമിട്ടായിരുന്നു സീ ലോകകപ്പ് സംപ്രേഷണവകാശം സ്വന്തമാക്കിയത്. ഫിഫയുമായുള്ള കരാറിന്‍റെ ഭാഗമായി 2034 വരെയുള്ള 38 ഫിഫ ടൂർണമെന്‍റുകളുടെ സംപ്രേഷണ അവകാശമാണ് സീ ഗ്രൂപ്പ് സ്വന്തമാക്കിയത്.
ലോകകപ്പ് സംപ്രേഷണത്തിനായി Unite8 Sports 1, Unite8 Sports1 HD, Unite8 Sports 2, Unite8 Sports 2 HD എന്നിങ്ങനെ നാല് പുതിയ സ്പോർട്സ് ചാനലുകളും സീ നെറ്റ്‌വർക്ക് ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ സ്ട്രീമിംഗില്‍ സീ5 ലാണ് മത്സരങ്ങള്‍ കാണാനാകുക.
ആശ്വസവാര്‍ത്തയുമായി ദൂരദര്‍ശൻ
അതിനിടെ സീ ചാനലുകളോ സീ5 സബ്‌സ്‌ക്രിപ്ഷനോ ഇല്ലെങ്കിലും ആരാധകര്‍ക്ക് ആശ്വസ വാര്‍ത്തയുമായി ദൂരദര്‍ശന്‍ രംഗത്തെത്തിയിട്ടുണ്്. ലോകകപ്പിലെ ക്വാര്‍ട്ടർ ഫൈനല്‍ മുതലുള്ള നോക്കൗട്ട് മത്സരങ്ങളും ഇന്നത്തെ ഉദ്ഘാടന മത്സരവും ദൂരദർശൻ സ്പോർട്സ് (DD Sports)സൗജന്യമായി സംപ്രേഷണം ചെയ്യും. ജൂലൈ 9, 10, 11 തീയതികളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും ജൂലൈ 14, 15 തീയതികളിൽ നടക്കുന്ന സെമി ഫൈനലുകളും ജൂലൈ 19-ന് നടക്കുന്ന ഫൈനല്‍ പോരാട്ടവുമാണ് ദൂരദര്‍ശൻ സംപ്രേഷണം ചെയ്യുക.
