വർണറുടെ അനുമതി ആവശ്യപ്പെട്ട് പരാതിയും നിയമോപദേശവും സർക്കാരിന് കൈമാറിതായും വിജിലൻസ് ഡയറക്ടർ പരാതിക്കാരെ അറിയിച്ചു. 

തിരുവനന്തപുരം: സിപിഎം നേതാവ് എം ബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്കൃത സർവകലാശാലയിൽ അധ്യാപികയായി നിയമനം നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാൻ ഗവ‌ർണറുടെ അനുമതി വേണമെന്ന് വിജിലൻസ് ഡയറക്ടർ. സർവ്വകലാശാല ചട്ടങ്ങള്‍‍ പ്രകാരം ചാൻസർ കൂടിയായ ഗവ‌ർണറുടെ അനുമതി വേണമെന്ന് നിയമോപദേശം ലഭിച്ചതായി ഡയറക്ടർ പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയെ അറിയിച്ചു. ഗവർണറുടെ അനുമതി ആവശ്യപ്പെട്ട് പരാതിയും നിയമോപദേശവും സർക്കാരിന് കൈമാറിതായും വിജിലൻസ് ഡയറക്ടർ പരാതിക്കാരെ അറിയിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് സർവ്വകാലാശാല വൈസ് ചാൻസറുടെ നേതൃത്വത്തിൽ നിയമനം നൽകിയെന്നാണ് പരാതി.