Asianet News MalayalamAsianet News Malayalam

നിപ പ്രതിരോധം; സംശയ നിവാരണത്തിന് 1056, 1077 നമ്പറുകളിൽ വിളിക്കാം

പൊതു ജനങ്ങൾക്ക് സംശയ നിവാരണത്തിന് വിളിക്കാവുന്ന നമ്പറുകൾ. 

nipah prevention help line numbers
Author
Kochi, First Published Jun 3, 2019, 6:02 PM IST

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ യുവാവ് എത്തിയ സാഹചര്യത്തിൽ നിപ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞ‌ു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും എപ്പോൾ വേണമെങ്കിലും പൊതുജനങ്ങൾക്ക് 1056, 1077 എന്നീ നമ്പറുകളിൽ വിളിക്കാം. ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി നൽകും. 

നിപ ബോധവത്കരണത്തിന് എറണാകുളം കളക്ടേറ്റിൽ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയിൽ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios