Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു, സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

nipah virus test result negative health minister veena george press meet
Author
Kozhikode, First Published Sep 8, 2021, 9:02 AM IST

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

നിപ ഭേദമായ പറവൂരിലെ യുവാവിനെ കൈവിട്ട് സർക്കാർ, തുടർ ചികിത്സ മുടങ്ങി, വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കുടുംബം

ജീവികളുടെ സാമ്പിൾ ശേഖരണം സംബന്ധിച്ച കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചിരുന്നു. ഭോപ്പാലിൽ നിന്നുള്ള എൻഐവി സംഘവും സംസ്ഥാനത്ത് എത്തും. വവ്വാലുകളിൽ നിന്ന് ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയന്ത്രണങ്ങൾ ഏത് രീതിയിൽ തുടരണമെന്നതിൽ തീരുമാനം ചർച്ചയ്ക്ക് ശേഷം മാത്രമാകും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios