Asianet News MalayalamAsianet News Malayalam

പാലായില്‍ നിഷാ ജോസ് കെ മാണിക്ക് സാധ്യതയേറുന്നു; ജോസഫ്-ജോസ് വിഭാഗങ്ങളുമായി ഇന്ന് ചര്‍ച്ച

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാൻ യുഡിഎഫ് നേതാക്കള്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി ഇന്ന് ചര്‍ച്ച നടത്തും. 

nisha Jose K Mani may be the candidate of udf in pala
Author
Kottayam, First Published Sep 1, 2019, 6:43 AM IST

കോട്ടയം: പാലായിൽ നിഷാ ജോസ് കെ മാണി കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറി.സ്ഥാനാർത്ഥി നിർണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുൻപാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടു. ഇ ജെ അഗസ്തി,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാൽ എന്നിവരുടെ പേരും ചിലർ നിർദ്ദേശിച്ചു. ഏഴംഗ സമിതി ഇന്ന് യോഗം ചേർന്ന് സ്ഥാനാർത്ഥിയുടെ പേര് യുഡിഎഫിന് കൈമാറും. യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും.
 
പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാൻ യുഡിഎഫ് നേതാക്കള്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി ഇന്ന് ചര്‍ച്ച നടത്തും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉച്ചയ്ക്ക് ശേഷമാണ് ഇരുഭാഗത്തെയും കാണുക. ജോസ് പക്ഷം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ജോസഫിനെ കൊണ്ട് രണ്ടില ചിഹ്നം നല്‍കി അംഗീകരിപ്പിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം.

Follow Us:
Download App:
  • android
  • ios