Asianet News MalayalamAsianet News Malayalam

യൂട്യൂബില്‍ നിന്ന് പ്രതിമാസം നാല് ലക്ഷം ലഭിക്കുന്നു; വെളിപ്പെടുത്തി നിതിന്‍ ഗഡ്കരി

ഞാന്‍ ഷെഫ് ആയി മാറി. വീട്ടില്‍ ഞാന്‍ പാചകം തുടങ്ങിയതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുത്ത് തുടങ്ങി. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി 950 ലെക്ചറുകള്‍ നടത്തി.
 

Nitin gadkari gets 4 lakh per month from youtube
Author
Mumbai, First Published Sep 17, 2021, 11:08 PM IST

ഭറൂച്ച്: യൂട്യൂബില്‍ നിന്ന് റോയല്‍റ്റിയായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലെക്ചറിങ് വീഡിയോയില്‍ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്നും കൊവിഡ് കാലത്ത് വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. മുംബൈ-ദില്ലി എക്‌സ്പ്രസ് വേ നിര്‍മാണം വിലയിരുത്താന്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഞാന്‍ ഷെഫ് ആയി മാറി. വീട്ടില്‍ ഞാന്‍ പാചകം തുടങ്ങിയതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുത്ത് തുടങ്ങി. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി 950 ലെക്ചറുകള്‍ നടത്തി. ഇതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. പിന്നീട് കാഴ്ചക്കാര്‍ വര്‍ധിച്ചതോടെ റോയല്‍റ്റിയായി നാല് ലക്ഷം കിട്ടിത്തുടങ്ങി. ഇന്ത്യയില്‍ നന്നായി ജോലി ചെയ്യുന്നവര്‍ക്ക് അഭിനന്ദനം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios