Asianet News MalayalamAsianet News Malayalam

നിയമസഭ കയ്യാങ്കളി കേസ്: കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹർജിയിൽ വിധി 9 ന്

കോടതി ഇന്ന് സിറ്റിങ് ഇല്ലാത്തതിനാലാണ് ഹർജി ഒൻപതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.

niyamasabha conflict case  ramesh chennithalas petition verdict postponed to sep 9
Author
Thiruvananthapuram, First Published Sep 6, 2021, 11:59 AM IST

തിരുവനന്തപുരം: ‌നിയമസഭ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിൻ്റെയും ഹർജിയിൽ ഒമ്പതിന് വിധി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. കോടതി ഇന്ന് സിറ്റിങ് ഇല്ലാത്തതിനാലാണ് ഹർജി ഒൻപതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.

ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.

കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതു ‌മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതത്. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിറകെയാണ് വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios