ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ച നടത്തുവാൻ പിണറായി വിജയൻ്റെ ദുരഭിമാനം അവരെ അനുവദിക്കുന്നില്ല.

കൊല്ലം: യുവജനസംഘടനയായ ഡിവൈഎഫ്ഐയെ പരിഹസിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായി എൻ.കെ.പ്രേമചന്ദ്രൻ. പിണറായി വിലാസം യുവജനപ്രസ്ഥാനമായി ഡിവൈഎഫ്ഐ മാറിയെന്ന് പ്രേമചന്ദ്രൻ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിഎസ്.സി ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങളൊന്നും ഡിവൈഎഫ്ഐയുടെ അജണ്ടയിൽ വരുന്നില്ല. ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ച നടത്തുവാൻ പിണറായി വിജയൻ്റെ ദുരഭിമാനം അവരെ അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് പകരം മന്ത്രിമാരെയാരെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കണമായിരുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.