നേരത്തെ പരീക്ഷ മാറ്റിവച്ചെന്ന രീതിയിൽ ചില വ്യാജസ്ക്രീൻഷോട്ടുകൾ പ്രചരിച്ചിരുന്നു.
കണ്ണൂർ: കണ്ണൂർ സർവകലാശാല (Kannur Univserity) നാളെ ( 15.12.2021) ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് (Exam) മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ ഡോ വിൻസൻ്റ് പി.ജെ. അറിയിച്ചു. നേരത്തെ പരീക്ഷ മാറ്റിവച്ചെന്ന രീതിയിൽ ചില വ്യാജസ്ക്രീൻഷോട്ടുകൾ പ്രചരിച്ചിരുന്നു.
അതേസമയം നാളെ നടക്കാനിരിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണം ചെയ്തില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഹാൾ ടിക്കറ്റും കോളേജുകൾക്കുള്ള നോമിനൽ റോളും ഇന്ന് വൈകിട്ടോടെ നൽകുമെന്ന് പരീക്ഷവിഭാഗം അറിയിച്ചിട്ടുണ്ട്.
