Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല, ജനജീവിതത്തെ ബാധിക്കുമെന്ന് വിലയിരുത്തല്‍

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി
 

no complete lockdown in state
Author
Thiruvananthapuram, First Published Sep 29, 2020, 7:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല. ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബാധിക്കുമെന്നാണ് സര്‍വകക്ഷി യോഗത്തിലുണ്ടായ വിലയിരുത്തല്‍. കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും ആവശ്യമായി വന്നേക്കുമെന്ന ചര്‍ച്ച ഉയര്‍ന്നത്. എന്നാല്‍ ഈ സാധ്യത സര്‍വ്വകക്ഷി യോഗം തള്ളി. സംസ്ഥാനത്തെ ഗുരുതര സാഹചര്യം വ്യക്തമാക്കി ബോധവത്കരണം ശക്തമാക്കും. രോഗം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കും. കല്യാണം, മരണ ചടങ്ങുകളിലെ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസേളനത്തില്‍ പറഞ്ഞു

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി
പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞത്‌. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിര്‍ത്തു. കേസുകള്‍ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് മാറേണ്ടി വരും. സര്‍വകക്ഷി യോഗം ഓണ്‍ലൈനായാണ് നടന്നത്. 

Follow Us:
Download App:
  • android
  • ios