Asianet News MalayalamAsianet News Malayalam

നവകേരള സദസ്സിന് 'കൂപ്പണ്‍, രസീത് 'പണപ്പിരിവ് വേണ്ടെന്ന് നിര്‍ദേശം,സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം

മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം.ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണം
 

No coupon,recipt for CM and ministersTour programme donations, directs goverment
Author
First Published Oct 28, 2023, 10:42 AM IST

തിരുവനന്തപുരം: നവകേരള സദസ്സ് നടത്തിപ്പിന് തുടർ മാർഗ്ഗനിർദ്ദേശങ്ങളിറക്കി സർക്കാർ .മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണം.കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല.സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം .മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം.യാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ വേണം.അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്‍റ്  സെറ്റും ഒരുക്കണം.പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേർ വേണം.ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 

നവംബർ 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന  മണ്ഡല പര്യടനത്തിന്‍റെ  സാമ്പത്തിക ബാധ്യത മുഴുവൻ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടകരുടെ തലയിൽ കെട്ടിവക്കുകയാണ് സർക്കാർ. പരിപാടിയുടെ പ്രചാരണം മുതൽ പര്യടന സംഘത്തിന്‍റെ  ആഹാരവും താമസവും ഉൾപ്പെടെയുള്ള  ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതൽ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് ന്ർദ്ദേശിച്ചാണ് സർക്കാർ ഉത്തരവ്.മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ നേട്ടങ്ങൾ പറയുകയും പരാതികൾ കേൾക്കുകയും  ചെയ്യുന്നത് മുഴുവൻ സ്പോൺസേഡ് പരിപാടിയാണ്.  മണ്ഡലപര്യടനം സര്‍ക്കാരിന്‍റെയെങ്കിലും ചെലവ് മുഴുവൻ പിരിവെന്ന് വ്യക്തം.

Follow Us:
Download App:
  • android
  • ios