Asianet News MalayalamAsianet News Malayalam

ഇടുക്കി ,മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

മഴ കനത്തതോടെ മൂന്ന് ദിവസത്തിനുള്ളിൽ നാല് അടിയോളം വെള്ളമുയർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2383 അടിയിലെത്തിയിട്ടുണ്ട്. നാലടി വെള്ളമുയർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടിയിലുമെത്തി.

no need to worry about idukki and mullaperiyar dam water levels says district administration
Author
Idukki Dam, First Published Sep 22, 2020, 6:26 AM IST

ഇടുക്കി: ഇടുക്കി ,മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും. ചെറുഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. മഴക്കെടുതി നേരിടാൻ ക്യാമ്പുകളടക്കമുള്ള എല്ലാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.

മഴ കനത്തതോടെ മൂന്ന് ദിവസത്തിനുള്ളിൽ നാല് അടിയോളം വെള്ളമുയർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2383 അടിയിലെത്തിയിട്ടുണ്ട്. നാലടി വെള്ളമുയർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടിയിലുമെത്തി. പെരിയാറിന്റെ തീരത്തുള്ളവ‍ര്‍ ആശങ്കയിലാണ്. എന്നാൽ ഇപ്പോൾ പേടി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ചെറുഡാമുകളായ ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര, കുണ്ടള എന്നിവടങ്ങളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. തീരത്തുള്ളവരെല്ലാം സുരക്ഷിതരാണെന്നും ഉറപ്പുവരുത്തി. പെട്ടിമുടി ദുരന്തത്തിന്റെ കൂടെ പശ്ചാത്തലത്തിൽ മലയോരമേഖലയിൽ അതീവ ജാഗ്രത എടുക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios