അവസാന അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ല. എല്ലാ കുട്ടികള്‍ക്കും പ്രവേശനം സര്‍ക്കാര്‍ ഉറപ്പ് നല്‍കും.

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലപ്പുറത്ത് 20,000ത്തോളം സീറ്റുകള്‍ ബാക്കിയുണ്ട്. ഒരു കുട്ടി തന്നെ രണ്ടും മൂന്നും സ്കൂളുകളില്‍ അപേക്ഷിച്ചിട്ടുണ്ട്. അതാണ് അപേക്ഷകള്‍ പെരുപ്പിച്ചുകാണിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും പ്രവേശനം സര്‍ക്കാര്‍ ഉറപ്പ് നല്‍കും. അവസാന അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ല. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളായി ഉയര്‍ത്തും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ക്ലാസ് തുടങ്ങും, ഫുൾ എ പ്ലസ് നേടിയിട്ടും വീട്ടിലിരിക്കേണ്ട ഗതികേട്; ഹസ്നയെ പോലെ ഒരുപാട് പേർ, പ്രതിഷേധം ശക്തം

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ; മലപ്പുറത്ത് മാത്രം 30,000 വിദ്യാർത്ഥികൾ പുറത്ത്; പ്രതിഷേധം