Asianet News MalayalamAsianet News Malayalam

നടപടിയില്ല; മുഈന്‍ അലിയെ പിന്തുണച്ച് ഷാജിയും മുനീറും, ആരോപണം ഉയര്‍ത്തിയതില്‍ അന്വേഷണം

മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരിയും വ്യക്തമാക്കിയിരുന്നു.
 

no punishment against mueen ali thangal
Author
Kozhikode, First Published Aug 7, 2021, 4:55 PM IST

കോഴിക്കോട്: നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍ അലിക്ക് എതിരെ നടപടി ഇല്ല. പാണക്കാട് കുടുംബവും കെഎം ഷാജിയും എം കെ മുനീറും മുഈന്‍ അലിയെ പിന്തുണച്ചു. മുഈന്‍ അലി ആരോപണം ഉയർത്തിയതിനെക്കുറിച്ച് അന്വേഷിക്കും. മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരിയും വ്യക്തമാക്കിയിരുന്നു.

യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അൻവർ സാദത്തും മുഈന്‍ അലിക്ക് പിന്തുണ നല്‍കിയിരുന്നു. ലീഗ് ആരുടെയും  സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അൻവർ സാദത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. മുഈന്‍ അലി ഉയർത്തിയ പ്രശ്നങ്ങൾ ലീഗ് ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. മുഈന്‍ അലിയെ അധിക്ഷേപിച്ചയാൾക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകൾ പാർട്ടിയിൽ പാടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

Follow Us:
Download App:
  • android
  • ios