Asianet News MalayalamAsianet News Malayalam

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം

ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്.

no quarantine for government employees if they do not have symptoms
Author
Trivandrum, First Published Aug 28, 2020, 7:50 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം. 

യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തും ആയിരിക്കണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെന്നും ഉത്തരവില്‍ പറയുന്നുണ്ട്.  

 

Follow Us:
Download App:
  • android
  • ios