കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂർ കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ജയ്മോൻ കല്ലുപുരയ്ക്കകം ആണ് ഭീഷണിമുഴക്കിയത്.  

പേരാവൂർ എംഎൽഎ സണ്ണി ജോസഫിനാണ് ജയ്മോൻ കല്ലുപുരയ്ക്കകം ഓഡിയോ സന്ദേശം അയച്ചത്. 25 കൊല്ലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്നെ തഴഞ്ഞാൽ ജീവിച്ചിരിക്കില്ലെന്നായിരുന്നു  ഓഡിയോ. സന്ദേശം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് ജയ്മോനെ സസ്പെന്റ് ചെയ്തതായി കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.