തിരുവനന്തപുരം: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നു തന്ത്രി. ഉത്സവം മാറ്റി വെക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ്‌ മോഹനര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നൽകിയ കത്തിൽ പറയുന്നു. മിഥുന മാസ പൂജക്കായി 14 നു നട തുറക്കാനിരിക്കെ ആണ് കത്ത്

 

കൊവിഡ് വ്യാപനം വർധിച്ചു വരുന്നതിനാൽ ഈ മാസം ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത് ഒഴിവാക്കണമെന്നും ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കാണിച്ചാണ് തന്ത്രി  ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുള്ളത്. 

തന്ത്രിമാരോട് ചർച്ച ചെയ്താണ് തിരുമാനമെടുത്തത് എന്നും ഇപ്പോൾ മനം മാറ്റം ഉണ്ടായോ എന്നറിയില്ല എന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്റെ പ്രതികരണം