കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്  കെ കെ രാഗേഷ് എംപിക്കും , കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതിനാണ് ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം വിശദീകരണം നൽകണം.