Asianet News MalayalamAsianet News Malayalam

കുട്ടികളുടെ സുരക്ഷിത സ്കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും

സംസ്ഥാനത്ത് പ്ലസ് വൺ (plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം കിട്ടിയില്ല. 4,65,219 അപേക്ഷകരില്‍  2,18,418 പേർക്കുമാത്രമാണ് സീറ്റ് കിട്ടിയത്.  

Notification for students secured school journey
Author
Trivandrum, First Published Sep 22, 2021, 5:23 PM IST

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷിത സ്കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍​ഗരേഖ. മാര്‍​ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. സ്കൂൾ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തും. അതേസമയം  സംസ്ഥാനത്ത് പ്ലസ് വൺ (plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് (Allotment) പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം കിട്ടിയില്ല. 4,65,219 അപേക്ഷകരില്‍  2,18,418 പേർക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. നാളെ മുതൽ പ്രവേശന നടപടികൾ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.

കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെന്‍റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios