Asianet News MalayalamAsianet News Malayalam

എണ്ണ ചോർച്ച അറിയിക്കാൻ ടൈറ്റാനിയം വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്; റിപ്പോർട്ട് കളക്ടർക്ക് നൽകി

ഫാക്ടറിയിലുണ്ടായ എണ്ണ ചോർച്ച നാട്ടുകാരാണ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടൽ തീരത്ത് 4 കിലോ മീറ്റർ ചുറ്റളവിൽ എണ്ണ പടർന്നിട്ടുണ്ട്. 

oil leakage pollution control board against  travancore totanium factory
Author
Thiruvananthapuram, First Published Feb 11, 2021, 8:40 AM IST

തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണ ചോർച്ച ഉണ്ടായ വിവരം അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഇതുസംബന്ധിച്ച റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് നൽകി. ഫാക്ടറിയിലുണ്ടായ എണ്ണ ചോർച്ച നാട്ടുകാരാണ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടൽ തീരത്ത് 4 കിലോ മീറ്റർ ചുറ്റളവിൽ എണ്ണ പടർന്നിട്ടുണ്ട്. കടലിനുള്ളിൽ എണ്ണ പടർന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസം കൂടി നിരീക്ഷണം തുടരും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഫർണസ് ഓയിലാണ് ഇന്നലെ ചോർന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം ഇന്നലെ തന്നെ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി വച്ചിരുന്നു. എണ്ണയുടെ അംശം പൂർണമായും നീക്കിയ ശേഷം കമ്പനിക്ക് തുറന്നു പ്രവർത്തിക്കും. കടലിൽ എണ്ണ പരന്ന സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജില്ലാ ഭരണകൂടെ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധനവും അസാധ്യമാണ്. 

Follow Us:
Download App:
  • android
  • ios