രാവിലെ സമീപവാസികള്‍ കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിച്ചു. അടിമാലി, മൂന്നാര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് വല ഉപയോഗിച്ചാണ് ബേബിച്ചനെ രക്ഷപ്പെടുത്തിയത്.

ഇടുക്കി: ഇടുക്കി കുഞ്ചിത്തണ്ണിയിൽ പാലത്തിനടിയിൽ കുടുങ്ങിയ വൃദ്ധനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. രാത്രി പാലത്തിന്‍റെ ഭിത്തിയില്‍ കിടന്നുറങ്ങിയ ബൈസണ്‍വാലി സ്വദേശി ബേബിച്ചൻ പുഴയില്‍ വെള്ളം കൂടിയതോടെ കുടുങ്ങിപോവുകയായിരുന്നു. രാവിലെ സമീപവാസികള്‍ കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിച്ചു. അടിമാലി, മൂന്നാര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് വല ഉപയോഗിച്ചാണ് ബേബിച്ചനെ രക്ഷപ്പെടുത്തിയത്.

"