കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാണ്. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ഹൈക്കോടതി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം കേസെടുക്കുന്ന സംഭവം വരെയുണ്ടായി. റോഡുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഫോട്ടോഗ്രാഫർ അനുലാൽ  വ്യത്യസ്ത രീതിയിലൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

സുന്ദരിയായ യുവതി റോഡിലെ കുഴിയില്‍ ഓണപ്പൂവിടുന്നതാണ് ചിത്രം. ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം റോഡിൽ പൂ 'കുളം' എന്ന കാപ്ഷനോടെയാണ് അനുലാല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഡല്‍ നിയ ശങ്കരത്തിലാണ് ചിത്രത്തില്‍ മോഡലായി എത്തുന്നത്. ദീര്‍ഘകാലമായി മോഡലിങ് ചെയ്യുന്ന നിയ മലയാള സിനിമയിലേക്ക് കാലെടുത്തുവയ്ക്കാന‍് ഒരുങ്ങുകയാണ്.