തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കുകൾ കണക്കിലെടുത്ത് ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിൻ സർവീസുകൾ ഒരുക്കി ദക്ഷിണ റെയിൽവേ. കർണാടകയിലെ ബനസ്‍വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും കൊച്ചുവേളിയിൽ നിന്ന് കൃഷ്ണരാജപുരത്തേക്കുമാണ് പ്രത്യേക സർവീസുകൾ നടത്തുക.

സ്പെഷ്യൽ ട്രെയിനുകളും സമയവും 

ബനസ്‍വാടി-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ (06557) - വെള്ളിയാഴ്ച (06.09.2019) മുതൽ തിങ്കളാഴ്ച (09.09.2019) വരെയാണ് സർവീസ് നടത്തുക. ബനസ്‍വാടിയിൽ നിന്ന് വൈകിട്ട് 3.40 പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 6.30 ന് കൊച്ചുവേളിയിലെത്തും.

എ സി 2-tier, എ സി 3-tier, സ്ലീപ്പര്‍ ക്ലാസ്, ജനറല്‍ സെക്കന്റ്‌ ക്ലാസ്സ്‌ എന്നിവ ഉണ്ടാകും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിൽ നിർത്തും.

കൊച്ചുവേളി-കൃഷ്ണരാജപുരം (06558)- ശനിയാഴ്ച (07.09.2019) മുതൽ ചൊവ്വാഴ്ച (10.09.2019) വരെയാണ് സർവീസ് നടത്തുക. കൊച്ചുവേളിയിൽ ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് കൊച്ചുവേളിയിലെത്തും.

 എ സി 2-tier, എ സി 3-tier, സ്ലീപ്പര്‍ ക്ലാസ്, ജനറല്‍ സെക്കന്റ്‌ ക്ലാസ്സ്‌ എന്നിവ ഉണ്ടാകും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല,  ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ സ്റ്റേഷനുകളിൽ നിർത്തും.