Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ മലയാളിക്ക് ഓണം; ഇന്ന് ഉത്രാടപ്പാച്ചിൽ

ആള്‍ക്കൂട്ടം ഒഴിവാക്കാനായി പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Onam uthradam 2020
Author
Thiruvananthapuram, First Published Aug 30, 2020, 6:25 AM IST

തിരുവനന്തപുരം: കൊവിഡ് ഭീതിയ്ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ മലയാളിയ്ക്കിന്ന് ഉത്രാടപ്പാച്ചില്‍. ആശങ്കകള്‍ക്ക് നടുവിലും ഓണമൊരുക്കാന്‍ നിരത്തുകളിലേക്ക് ഇന്ന് മലയാളികള്‍ ഒന്നിച്ച് ഇറങ്ങുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ പരിമിതമായിരുന്നു കച്ചവട കേന്ദ്രങ്ങളിലെ തിരക്കെങ്കിലും ഇന്ന് സ്ഥിതി മാറുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍.

ആള്‍ക്കൂട്ടം ഒഴിവാക്കാനായി പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പരമാവധി പാലിച്ചാവണം കച്ചവടമെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും ഇന്ന് വ്യപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെമ്പാടും നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസുകാരും ഇറങ്ങിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടത്തോടെ നഗരങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരിശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.

Follow Us:
Download App:
  • android
  • ios