Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളിൽ ഒരാൾക്ക് ഇടക്കാല ജാമ്യം

ഇഡിയുടെ കസ്റ്റഡി അവശ്യം തള്ളിയ കോടതി പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയെലിനെ റിമാൻഡ് ചെയ്തു.

one accused got bail in popular finance case
Author
Thiruvananthapuram, First Published Aug 10, 2021, 9:02 PM IST

തിരുവനന്തപുരം: 1600 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ എൻഫോഴസ്മെന്റ് അറസ്റ്റ് ചെയ്ത്  പ്രതികളിൽ ഒരാൾക്ക്  കോടതി ഇടക്കാല ജാമ്യം നൽകി. പോപ്പുലർ ഫിനാൻസ് ഉടമയുടെ മകളും കമ്പനി സിഇഒ യുമായ റീനു മറിയത്തിനാണ് ഈ മാസം 13 വരെ ഇടക്കാല ജാമ്യം നൽകിയത്. പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേലിനെ 18 വരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ഇ ഡി അപേക്ഷ തള്ളിയാണ് കോടതി നടപടി.

നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാൻ  പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പ്രതികൾ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെന്നും ഇ ഡി കോടതി അറിയിച്ചിരുന്നു. പ്രതിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച കീഴ്ക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണ് ഇഡി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios