ചേര്‍ത്തല: ദേശീയപാതയിൽ ചേർത്തല തിരുവിഴയിൽ കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ആലുവ സ്വദേശി വിഷ്ണുപ്രിയ ആണ് മരിച്ചത്. വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അടക്കം മൂന്നുപേര്‍ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്ന് രാവിലെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കാറും എറണാകുളം ഭാഗത്തേക്ക് പോയ ടോറസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.