കണ്ണൂര്‍: കതിരൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. അഴിയൂർ സ്വദേശിയും പ്രദേശിക സിപിഎം നേതാവുമായ ധീരജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. സംഭവം നടന്നിടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇയാളെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. 

read more

കതിരൂർ ബോംബ് സ്ഫോടനം: ഓടി രക്ഷപ്പെട്ടയാൾ പിടിയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം, അഞ്ചാമനായി തെരച്ചിൽ

കതിരൂർ ബോംബ് സ്ഫോടനം: പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജപേരിൽ; അന്വേഷണത്തിന് പ്രത്യേക സംഘം